കൊച്ചി: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ആശ്വാസം. പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്