ലണ്ടൻ: സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിലും ആഴ്‌സലിനെ 2-0ത്തിന് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്പിന്റെ ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ ആഴ്‌സണലിനെ അവരുടെ മൈതാനത്തും ഇതേ സ്‌കോറിന് കീഴടക്കിയ ന്യൂകാസിൽ ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയം നേടിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ന്യൂകാസിലിന്റെ ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന രണ്ടാം പാദത്തിൽ ജേക്കബ് മർഫിയും ആന്റണി ഗോർഡോണുമാണ് ആതിഥേയർക്കായി സ്‌കോർ ചെയ്തത്. 7-ാം മിനിട്ടിൽ തന്നെ അലക്‌സാണ്ടർ ഇസാക്ക് ആഴ്‌സണലിന്റെ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചു. 19-ാം മിനിട്ടിൽ ഇസാക്ക് തൊടുത്ത ലോംഗ്രേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചത് പിടിച്ചെടുത്താണ് മർഫി ന്യൂകാസിലിന് ലീഡ് സമ്മാനിച്ചത്. 52-ാം മിനിട്ടിൽ ആഴ്‌സണൽ ഗോളി ഡേവിഡ് റായയുടെ പിഴവ് മുതലാക്കി ഗോർഡോൺ ന്യൂകാസിലിന്റെ വിജയമുറപ്പിച്ച് ഗോളും നേടി.
മാർച്ച് 16ന് നടക്കുന്ന ഫൈനലിൽ ന്യൂകാസിൽ ലിവർപൂളിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്