ഐ.എസ്.എല്ലിൽ നടന്നൊരു മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ 3-0ന് തോൽപ്പിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ.എസ്.എൽ 2024-25 പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു.
രണ്ടാം പകുതിയിൽ ജാമി മക്ലാരന്റെ ഇരട്ട ഗോളുകളുടെയും ലിസ്റ്റൺ കൊളാസോയുടെ ഒരു ഗോളിന്റെയും ബലത്തിലായിരുന്നു വിജയം. 46 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
56-ാം മിനിറ്റിലായിരിന്നു മക്ലാരന്റെ ആദ്യ ഗോൾ. തുടർന്ന് 63-ാം മിനിറ്റിൽ ലിസ്റ്റൺ ലീഡ് ഇരട്ടിയാക്കി. 90-ാം മിനിറ്റിൽ മക്ലാരൻ വിജയം ഉറപ്പിച്ച് മൂന്നാം ഗോൾ നേടി. പഞ്ചാബ് 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്