തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിലായതായി റിപ്പോർട്ട്. തെലുങ്കാന സ്വദേശിയായ 19 വയസുള്ള രാഹുലാണ് അയിരൂർ പൊലീസിന്‍റെ പിടിയിലായത്.
രാഹുലാണ് മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെൺകുട്ടി മാതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാവ് ബസ് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടുകയായിരുന്നു.
ഇതിന് പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്