നോയ്ഡയിലെ സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമയച്ചത് ഒമ്പതാം ക്ലാസുകാ​രൻ

FEBRUARY 7, 2025, 7:35 AM

ഡൽഹി: നോയ്ഡയിലെ സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമയച്ച സംഭവത്തിൽ ഒമ്പതാം ക്ലാസുകാ​രനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഭീഷണി സന്ദേശ​ത്തെ തുടർന്ന് നോയ്ഡയിലെ നാലു സ്കൂളുകൾ ബുധനാഴ്ച ഒഴിപ്പിച്ചിരുന്നു. ക്ലാസിൽ നിന്ന് ഒരു ദിവസം അവധി ലഭിക്കാനാണ് ഇങനെ ചെയ്തത് എന്നാണ് പോലീസിനോട് കുട്ടി പറഞ്ഞത്.

അതേസമയം 14 വയസുള്ള വിദ്യാർഥി ഡൽഹി സ്വദേശിയാണെന്ന് നോയ്ഡ ഡി.സി.പി രംഭദാൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബോംബ് ഭീഷണി സന്ദേശം ലഭിച്ച നാലു സ്കൂളുകളിലൊന്നിലാണ് കുട്ടി പഠിച്ചിരുന്നത്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam