നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത് മുൻ സുഹൃത്ത് സച്ചുവാണെന്ന് വ്യക്തമാക്കി പൊലീസ്. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രണത്തിൽ ഗുരുതര പരിക്കേറ്റത്. സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞ പ്രതി കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഗുരുതരാവസ്ഥയിലുള്ള സൂര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സച്ചു സൂര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുൻപ് സച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂര്യ തയ്യാറായില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതിന് പിന്നാലെ പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. ഇത് സൂര്യയുടെ വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. സൂര്യ ഏറെ നാളായി ഭര്‍ത്താവ് അകന്നു കഴിയുകയായാണ്. ഇതിന് പിന്നാലെയാണ് സച്ചു യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്