അമേരിക്ക 487 ഇന്ത്യന്‍ പൗരന്‍മാരെ കൂടി നാടുകടത്തും; സ്ഥിരീകരിച്ച് കേന്ദ്രം

FEBRUARY 7, 2025, 12:00 PM

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്‍മാരെ കൂടി നാടുകടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 487 പേരെ കൂടി തിരിച്ചയയ്ക്കാനുള്ള ഉത്തരവുകള്‍ ഉണ്ട് എന്നാണ് യു.എസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ബുധനാഴ്ച സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ കൈകള്‍ ബന്ധിച്ച് യു.എസ് അയച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.

യുഎസ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാരെ അവര്‍ പറഞ്ഞയയ്ക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ചില വിവരങ്ങള്‍ ഉണ്ട്. തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അത്തരം ഡാറ്റകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും മിസ്രി വ്യക്തമാക്കി. ഈ നാടുകടത്തല്‍ മുമ്പത്തെ വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് വ്യത്യസ്തമാണ്. യുഎസ് സംവിധാനത്തില്‍ തന്നെ ഇതിനെ ദേശീയ സുരക്ഷാ ഓപ്പറേഷന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും മിസ്രി പറഞ്ഞു. അതേസമയം നാടുകടത്തലും അത് നടപ്പാക്കിയ രീതിയും ചോദ്യം ചെയ്യാന്‍ കേന്ദ്രം എന്തുകൊണ്ട് ഇടപെട്ടില്ല എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam