ന്യൂഡല്‍ഹി: ഷേക്ക് ഹസീനയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഷേക്ക് ഹസീന, ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഹസീന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ബംഗ്ലദേശിന്റെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശുമായി നല്ലതും പരസ്പരം പ്രയോജനകരവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഉന്നതതല കൂടിക്കാഴ്ചകളില്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ബംഗ്ലാദേശ് പ്രതിനിധിയെ അറിയിച്ചതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്