കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി റിപ്പോർട്ട്. അടൂർ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുവയായിരുന്ന ആംബുലന്‍സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകട ദിവസം മരിച്ച തമ്പിയുടെയും ശ്യാമളയുടെയും മകളാണ് ബിന്ദു.
തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവറടക്കം നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്