ഏകദിനം മതിയാക്കി മാർകസ് സ്റ്റോയിനിസ്

FEBRUARY 7, 2025, 2:32 AM

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്‌റ്റോയിനിസ്. ഈ മാസം അരങ്ങേറാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടംപിടിച്ച ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

2015ലാണ് സ്റ്റോയിനിസ് ഓസീസിനായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 71 മത്സരങ്ങളിൽ നിന്ന് 1495 റൺസും 48 വിക്കറ്റുമാണ് നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഓസീസിന് ഇനി സ്റ്റോയിനിസിന് പകരക്കാരനെ കണ്ടെത്തേണ്ടി വരും.

ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സിന്റെ താരമാണ് സ്റ്റോയിനിസ്. ഇക്കുറി മെഗാ താരലേലത്തിൽ 11 കോടി മുടക്കിയാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam