നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
അതേസമയം ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് അല്പമെങ്കിലും ആശ്വാസമായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 47.4 ഓവറില്‍ വെറും 248 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 43(26), ബെന്‍ ഡക്കറ്റ് 32(29) എന്നിവര്‍ 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിന് ശേഷമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 52(67), ജേക്കബ് ബേഥല്‍ 51(64) എന്നിവരുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിന്റെ (15) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. പിന്നാലെ രോഹിത്തും മടങ്ങി. പിന്നീട് ഗില്‍ - ശ്രേയസ് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വിരാട് കോലിയുടെ അഭാവത്തില്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ശ്രേയസ് നാലാം സ്ഥാനത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്