കോഴിക്കോട്: അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായില്‍ പുല്‍പറമ്പില്‍ പ്രജീഷിനെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ആളുകള്‍ അതി ക്രൂരമായി മര്‍ദ്ദിച്ചത്.
യുവാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇന്നലെ രാത്രി 10.15 ഓടെയാണ് ആക്രമണമുണ്ടായത്. പ്രജീഷ് വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് അക്രമത്തിന് ഇരയായ പ്രജീഷിനെ കണ്ടത്. അപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മുക്കം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്