കോഴിക്കോട്: താമരശ്ശേരിയിൽ അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി. മൂന്നാം തോട് സുധി മെമ്മോറിയൽ അംഗനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. മലബാർ ഉന്നതി നിവാസികളായ ഷിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
താമരശ്ശേരി മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. അംഗനവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ വേദനയെത്തുടർന്ന് കുഞ്ഞ് അംഗനവാടിൽ വെച്ച് കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റ വിവരം മനസിലാകുന്നതെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്