'ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവർ'; സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി എംവി ഗോവിന്ദൻ 

FEBRUARY 6, 2025, 10:21 AM

ഇടുക്കി: സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നാണ് അദ്ദേഹം പറഞ്ഞത്.

''ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവർ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയല്ല, പുറത്ത് അത് തന്നെ മഹത്തരമെന്ന് പറയുന്ന ഒരു സംസ്കാരം. ആർഷഭാരത സംസ്കാരം. അതിന് കൊടുക്കുന്ന പേര് സനാതന ധർമ്മം. നിഴലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ പോലും ഐത്യം. ബ്രാഹ്മണൻ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന പാവപ്പെട്ട പട്ടികജാതിക്കാരനും പട്ടിക വർഗക്കാരനും തീണ്ടലുകാരൻ. വർണമില്ലാത്തവൻ പ്രത്യേക ശബ്ദമുണ്ടാക്കി വഴിമാറി പോകുന്നവൻ. മാറുമറക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാൽ ഒന്നാം ദിവസം യജമാനൻമാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരൻ സ്ത്രീയെ കൂട്ടിപ്പോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട്  അവർക്ക് തോന്നുന്ന ദിവസമാണ് ഭർത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക. ഇതിനെയാണ് സനാതന ധർമ്മമെന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. അത് ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam