ആൻഫീൽഡിൽ ടോട്ടനം ഹോട്‌സ്പറിനെതിരെ 4-0 എന്ന ആധിപത്യ വിജയം നേടി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ എത്തി. ആദ്യ പാദത്തിലെ 1-0 എന്ന തോൽവി മറികടന്ന് 4-1 എന്ന മാർജിനിൽ ആണ് അവർ ലീഗ് കപ്പ് ഫൈനലിലേക്ക് മുന്നേറിയത്.
കോഡി ഗാക്‌പോ, മുഹമ്മദ് സലാ (പെനാൽറ്റി), ഡൊമിനിക് സോബോസ്ലായ്, വിർജിൽ വാൻ ഡൈക് എന്നിവരുടെ ഗോളുകൾ വിജയം ഉറപ്പിച്ചു.
മാർച്ച് 16ന് വെംബ്ലിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ ആകും ഫൈനലിൽ ലിവർപൂൾ നേരിടുക. ന്യൂകാസിൽ കഴിഞ്ഞ ദിവസം ആഴ്‌സണലിനെ തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്