ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ വിമെൻസ്‌ഡേ ആഘോഷങ്ങൾ 2025 മാർച്ച് 8ന് ബെൽവുഡിലുള്ള സിറോ മലബാർ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നതിന് സി.എം.എ ഡയറക്ടർ ബോർഡ്‌യോഗം തീരുമാനിച്ചു.
മാർച്ച് 8ന് വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും തുടർന്ന് വർണ്ണാഭമായ ഫാഷൻഷോയുംഅരങ്ങേറും. ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സിബിൽ ഫിലിപ്പ്, ഷൈനി ഹരിദാസ്, ഷനമോഹൻ, സാറ അനിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ഈ ആഘോഷ പരിപാടികളിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ വനിതാ സുഹൃത്തുക്കളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു.
ഫാഷൻഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ മാസം 28 ന് മുൻപായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
സിബിൽ ഫിലിപ്പ് 630-697-2241, ഷൈനി ഹരിദാസ് 630-290-7143, ഷനമോഹൻ 847-224-9624, സാറ അനിൽ 630-914-0713
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്