മലപ്പുറം: മലപ്പുറം തിരുവാലിയിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്തു. തിരുവാലി ഹിക്മിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ ഷാനിദിനാണ് റാഗിംഗിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ഷാനിദിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ ഷാനിദിന്റെ മുൻ പല്ലുകൾ തകർന്നു.
താക്കോലുകൊണ്ടുള്ള കുത്തേറ്റ് മുഖത്ത് ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്