തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ച നിലയിൽ

FEBRUARY 6, 2025, 9:47 PM

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. 

തൃശ്ശൂരിലെ ലോഡ്ജിൽ ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. 

അതേസമയം ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തൃശ്ശൂർ ഈസ്റ്റ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam