ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച വരാനിരിക്കെ ബി.ജെ.പിക്കെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എ.എ.പി സ്ഥാനാര്‍ഥികളുമായി ബി.ജെ.പി ബന്ധപ്പെട്ടെന്നും ബി.ജെ.പിയില്‍ ചേരാന്‍ 15 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.
ഫലം വരുന്നതിന് മുമ്പ് ബി.ജെ.പി പരാജയം സമ്മതിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും രാജ്യസഭാ എം.പികൂടിയായ സഞ്ജയ് സിങ് പറഞ്ഞു. അതേസമയം ആരോപണത്തില്‍ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്