ഇനി ഒന്നല്ല... മൂന്ന് ! വമ്പൻ അപ്ഡേറ്റുമായി വാട്ട്‌സ്ആപ്പ് 

MARCH 25, 2024, 2:50 PM

വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങൾ പിൻ ചെയ്യുന്നതിനുള്ള ഫീച്ചർ 2023 ഡിസംബറിലാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. പിൻ ചെയ്‌ത സന്ദേശങ്ങൾ ചാറ്റിൻ്റെ മുകളിൽ, വ്യക്തിയുടെയോ ഗ്രൂപ്പിൻ്റെയോ പേരിനും ചിത്രത്തിനും താഴെയായി ദൃശ്യമാകുന്നതാണ് ഫീച്ചർ.

എന്നിരുന്നാലും, ഉപയോക്താക്കൾക്ക് ഒരു ചാറ്റിൽ ഒരു സന്ദേശം മാത്രമേ പിൻ ചെയ്യാൻ കഴിയൂ എന്നത് വലിയ പോരായ്മയായാണ് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. എന്നാൽ ഉപയോക്താക്കളുടെ ഈ പരാതി പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.

ഒരു ചാറ്റിനുള്ളിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി ഈ മാസം ആദ്യം ചില സൂചനകൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് തന്നെ ഈ സവിശേഷത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് .

vachakam
vachakam
vachakam

ഒരു ചാറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ വരെ പിൻ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുകയാണ്.പിൻ ചെയ്‌ത സന്ദേശങ്ങൾ വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിൻ്റെ മുകളിൽ ഒരു ബാനറായി നിലനിൽക്കും.പ്രസ്തുത ബാനറിൽ ടാപ്പ് ചെയ്യുന്നത് ഉപയോക്താക്കളെ ചാറ്റിൽ പിൻ ചെയ്ത സന്ദേശത്തിലേക്ക് കൊണ്ടുപോകും.

ഒരു ചാറ്റിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യുമ്പോൾ, ബാനർ പിൻ ചെയ്‌ത സന്ദേശങ്ങളുടെ എണ്ണവും ഏറ്റവും പുതിയ പിന്നിൻ്റെ പ്രിവ്യൂവും കാണിക്കും. ഈ സാഹചര്യത്തിൽ, ബാനറിൽ ക്ലിക്കുചെയ്യുന്നത് പിൻ ചെയ്ത എല്ലാ സന്ദേശങ്ങളും കാണിക്കുന്നു. അവിടെ നിന്ന്, ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം പിൻ ചെയ്ത സന്ദേശത്തിലേക്ക് നാവിഗേറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ഒരു സന്ദേശം പിൻ ചെയ്യേണ്ട കാലയളവും തിരഞ്ഞെടുക്കാം. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഇതിനായി ഉണ്ടാകും.

ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കാം?

vachakam
vachakam
vachakam

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു പ്രത്യേക സന്ദേശം ടാപ്പുചെയ്ത് പിടിച്ച് മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് ഓപ്‌ഷനിൽ നിന്നും പിൻ എന്ന ഫീച്ചർ തെരെഞ്ഞെടുക്കാം. സമയപരിധിയും ഇവിടെ സെലക്ട്‌ ചെയ്യാൻ കഴിയും.iOSൽ, ഉപയോക്താക്കൾക്ക് ഒരു സന്ദേശം ടാപ്പുചെയ്‌ത് പിടിച്ച് മോർ ഓപ്ഷൻസിൽ നിന്ന് പിൻ എന്ന ഓപ്ഷൻ തെരെഞ്ഞെടുക്കാം. സമയപരിധിയും ഇവിടെ ക്രമീകരിക്കാം.

വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോക്താക്കൾ ഒരു സന്ദേശത്തിനടുത്തുള്ള താഴേക്കുള്ള അമ്പടയാള ബട്ടൺ തിരഞ്ഞെടുക്കണം.കഴ്‌സർ അതിന് സമീപം ഹോവർ ചെയ്യുമ്പോൾ പിൻ ഓപ്ഷൻ ദൃശ്യമാകും.തുടർന്ന് പിൻ മെസ്സേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പിൻ ചെയ്തുവെക്കേണ്ട സമയപരിധി സെറ്റ് ചെയ്യാം.

ENGLISH SUMMARY: Whatsapp update on Pin messages

vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam