'10 കോടി നഷ്ടപരിഹാരം നല്‍കണം'; ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീല്‍ നോട്ടീസ്

APRIL 27, 2024, 7:00 PM

തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീല്‍ നോട്ടീസ്.

പത്രസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ക്കെതിരെയാണ് നടപടി. 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഗോകുലം ഗോപാലൻ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നും, തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും, കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്ബനി ഉടമയ്ക്ക് വേദനിക്കുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഗോകുലം ഗോപാലനെതിരെ നടത്തിയ വിവാദ പരാമർശം.

vachakam
vachakam
vachakam

നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനകം ശോഭ സുരേന്ദ്രൻ നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ‘തെറ്റായ പരാമര്‍ശം മൂലം നേരിട്ട മാനഹാനിക്കും മനോദുഃഖത്തിനും നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണം, അല്ലാത്തപക്ഷം ശോഭ സുരേന്ദ്രനെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും’, ഗോകുലം ഗോപാലൻ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam