തിഹാര്‍ ജയിലില്‍ കെജ്രിവാളിന് ഓഫീസ് സൗകര്യം വേണമെന്ന ഹർജി; അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി

MAY 9, 2024, 1:31 PM

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലില്‍ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നല്‍കിയ അഭിഭാഷകന് പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. ഒരുലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

അതേസമയം ഡല്‍ഹി നിയമസഭാംഗങ്ങളുമായും മന്ത്രിമാരുമായും ചർച്ച നടത്താൻ വിഡിയോ കോണ്‍ഫറൻസ് സൗകര്യമുള്‍പ്പെടെ അനുവദിക്കണമെന്ന് അഭിഭാഷകനായ ശ്രീകാന്ത് പ്രസാദ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ രാജിവെക്കാൻ സാധ്യതയുണ്ടെന്ന തരത്തില്‍ വാർത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഇയാള്‍ ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ എന്തെങ്കിലും അധിക സൗകര്യം നല്‍കാൻ ആവശ്യമുന്നയിച്ചിട്ടില്ലെന്നും വിധി പറയുമ്പോൾ കോടതി വ്യക്തമാക്കി. അതുപോലെ തന്നെ മാധ്യമങ്ങള്‍ക്കു വിലക്കിടാനോ രാഷ്ട്രീയ പ്രതിയോഗികളുടെ വായടക്കാനോ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

vachakam
vachakam
vachakam

എന്നാൽ ദുരുദ്ദേശ്യത്തോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് അഡിഷനല്‍ സോളിസിറ്റർ ജനറല്‍ ചേതൻ ശർമ വാദിച്ചു. ഇതിന് പിന്നാലെ ആണ് ശ്രീകാന്ത് പ്രസാദിനോട് ഒരുലക്ഷം രൂപ പിഴയൊടുക്കാൻ കോടതി ആവശ്യപ്പെട്ടത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam