തെളിവുകൾ ഇതാ; വന്ദേ ഭാരത് വൻ പരാജയമെന്ന് വ്യക്തമാക്കി കോൺഗ്രസ് 

MAY 9, 2024, 1:11 PM

തിരുവനന്തപുരം: രാജ്യത്തെ പല വന്ദേ ഭാരത് ട്രെയിനുകളും കാലിയായാണ് ഓടുന്നതെന്ന് വ്യക്തമാക്കി കേരളത്തിലെ കോണ്‍ഗ്രസ് ഘടകം. പല റൂട്ടുകള്‍ക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാരണത്താലാണ് യാത്രക്കാർ കുറയുന്നതെന്നും ആണ് കോൺഗ്രസ് വാദം. കെപിസിസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.

രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാ‌ർ മാത്രമാണുള്ളതെന്ന് ഐആർസിടിസി ബുക്കിംഗ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആണ് കോൺഗ്രസ് വ്യക്തമാക്കിയത്. അവധിക്കാലമായിരുന്നിട്ടുകൂടി വന്ദേ ഭാരതിലെ ബുക്കിംഗുകള്‍ വളരെ കുറവാണ് എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം മറ്റ് ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. വന്ദേ ഭാരതിലെ സീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞു കിടന്നിട്ടും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോണ്‍ഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam