സ്കൂട്ടറില്‍ പോകുകയായിരുന്ന ഭാര്യയേയും സുഹൃത്തിനേയും ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി ഭർത്താവ്; പിന്നീട് സംഭവിച്ചത് 

MAY 9, 2024, 1:25 PM

ഹരിപ്പാട്: സ്കൂട്ടറില്‍ പോകുകയായിരുന്ന ഭാര്യയേയും സുഹൃത്തിനേയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. ആറാട്ടുപുഴ റിയാസ് മൻസില്‍ ഷാജഹാനാണ് (33) സ്കൂട്ടറില്‍ പോകുകയായിരുന്ന ഇയാളുടെ ഭാര്യ മുട്ടം താഴ്ചയില്‍ നൗഫിയ (28), ഇവരുടെ സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലില്‍ ശില്‍പ (19) എന്നിവരെ ബൈക്കില്‍ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്തിയത്.

സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ നൗഫിയയും ശില്‍പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്.

നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇവർ. മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. ഏവൂരില്‍ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് സുഹൃത്തായ ശില്‍പയുമൊത്ത് തിരിച്ച്‌ സ്കൂട്ടറില്‍ വരുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ ഷാജഹാൻ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാള്‍ സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam