സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം; പണം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണ

MAY 9, 2024, 12:24 PM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമായി. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകൻ പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ നല്കാൻ ധാരണ ആയത്.

അതേസമയം തുടർ നടപടിക്രമങ്ങളിലേക്ക് കടക്കാൻ പ്രതിഫലം കൈമാറണം എന്നായിരുന്നു നിർദേശം. ഈ തുക നാട്ടിൽ നിന്ന് അയക്കണമെന്ന് നാട്ടിലെ സഹായസമിതിയോട് റിയാദിലെ നിയമസഹായ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ വൈകുന്നുണ്ടെന്നും അത് റഹീമിന്റെ മോചനം വൈകാൻ ഇടയാക്കുമെന്നും റിയാദിലെ സഹായസമിതി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. 

തുടർന്നാണ് 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലം കൂടി സൗദിയിലേക്കയക്കാൻ നാട്ടിലെ സഹായസമിതി തീരുമാനിച്ചത്. റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു നാല് ദിവസം കൊണ്ട് ഫണ്ട് സൌദിയിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam