ട്രെയിനിന്റെ വാതിൽപ്പടിയിൽ വിദ്യാർഥികളുടെ യാത്ര; ​ഗുരുതര പരിക്ക്

MAY 9, 2024, 1:59 PM

നിലമ്പൂർ: ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യവേ ആണ് ദാരുണമായ സംഭവം ഉണ്ടായത്.  

 അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

 തിരുവനന്തപുരത്തേക്ക്  പോകവേ വൈക്കത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ ഇരുവരും വാതിലിനു സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

  രണ്ടു പേർക്കും ഇടതു കാലിനാണ് കൂടുതൽ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുത്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam