കുടിയന്മാര്‍ക്കുമേല്‍ വെള്ളിടി! ബ്രാന്‍ഡ് തിരിച്ച് മദ്യത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

APRIL 27, 2024, 6:34 PM

തിരുവനന്തപുരം: മദ്യത്തിന്റെ നിലവിലെ നികുതി ഘടന സമഗ്രമായി പരിഷ്‌കരിക്കണമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ 'കേരള ഇക്കോണമി' എന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ത്രൈമാസികയിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പല സര്‍ക്കാരുകളും നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മദ്യ വില്‍പന പല വര്‍ഷങ്ങളിലും കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കാണുന്നത്.

അതേസമയം വില്‍പന വര്‍ധിക്കുന്തോറും ഉപയോക്താക്കളുടെ എണ്ണം കുറയുകയുമാണ്. ഫലത്തില്‍ മദ്യത്തിന്റെ ഉപഭോഗത്തില്‍ നികുതി വര്‍ധനയ്ക്ക് ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല. 2020 വരെ 225 ശതമാനമായിരുന്ന നികുതി 2021 ല്‍ 247 ആയി വര്‍ധിപ്പിച്ചെങ്കിലും ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പെഗ് അളവിലുള്ള ശരാശരി ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. നന്നായി മദ്യപിക്കുന്നവര്‍ക്കിടയില്‍ ബ്രാണ്ടിക്കും റമ്മിനുമാണ് ആവശ്യക്കാര്‍ ഏറെ. ഈ വസ്തുത കണക്കിലെടുത്ത് മദ്യത്തിന്റെ സാമൂഹിക ആഘാതങ്ങള്‍ പരിഹരിക്കാന്‍ തക്ക വണ്ണം ഓരോ ബ്രാന്‍ഡ് തിരിച്ച് വ്യത്യസ്തമായ നികുതി ഏര്‍പ്പെടുത്തണമെന്നതാണ് പഠന റിപ്പോര്‍ട്ടിലെ 'മദ്യത്തിന്റെ നികുതി ഘടന കേരളത്തില്‍ - ഒരു പഠനം' എന്ന തലക്കെട്ടിലുള്ള ലേഖനം വ്യക്തമാക്കുന്നത്.

മദ്യ ഉപഭോഗത്തെ കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളുടെ അഭാവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സ്ഥിരം മദ്യപാനികള്‍ ഗുണമേന്മയെക്കാള്‍ അളവിനാണ് മുന്‍തൂക്കം നല്‍കുന്നത്. അത് കൊണ്ട് തന്നെ ഒരേ നികുതി താരിഫ് ഉപയോഗിക്കുന്നതിന് പകരം ഇലാസ്തികത അടിസ്ഥാനമാക്കി നികുതി പല രീതിയില്‍ ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

നികുതി വിഹിതത്തിലെ മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന നികുതി വരുമാനത്തെയാണ് ഇലാസ്തികത എന്ന് പറയുന്നത്. ഇവിടെ ജനപ്രിയ ബ്രാന്റുകളില്‍ നിന്നുള്ള നികുതി വരുമാനം പ്രീമിയം ബ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മദ്യ ബ്രാന്‍ഡുകളില്‍ നിന്നുമുള്ളതിനേക്കാള്‍ കുറവാണെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam