നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; ഇടുക്കിയില്‍ അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍

APRIL 27, 2024, 6:44 PM

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ബൈക്കുകൊണ്ട് ഇടിച്ചുതെറിപ്പിച്ച യുവാക്കള്‍ പിടിയില്‍. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ സിപിഒ മനു പി ജോണിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ജെ സുനേഖിന്റെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നുപേര്‍ ഇരട്ടയാര്‍ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയില്‍ എത്തിയത്.

വാഹനം നിര്‍ത്താന്‍ പൊലീസുകാര്‍ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവര്‍ പായുകയായിരുന്നു. പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്ന മനു പി. ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകള്‍ക്കും കാലിനും പരിക്കേറ്റു.

സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ടുപേരെ ഇരട്ടയാര്‍ ടൗണില്‍ വച്ചാണ് പിടിയിലായത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തില്‍ രാത്രി സമയങ്ങളില്‍ യുവാക്കളുടെ സംഘം പലയിടങ്ങളിലും കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് മൂവര്‍ സംഘം പിടിയിലായത്. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും ഒരാള്‍ 18 വയസുകാരനുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam