വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും നിരവധി പുതിയ സവിശേഷതകൾ കൊണ്ടുവരുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പാണ്. ഉപയോക്താക്കളുടെ സൌകര്യങ്ങൾക്കൊപ്പം തന്നെ സുരക്ഷയ്ക്കും വാട്സ്ആപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഫോൺ നമ്പർ എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയൊരു ഫീച്ചർ കൊണ്ടുവരികയാണ് ആപ്പ്.
അതായത് ഫോണിൽ സേവ് ചെയ്യാതെ ആപ്ലിക്കേഷനിൽ മാത്രം കോൺടാക്റ്റുകൾ സേവ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണിത്. ഇതിനർത്ഥം, ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ നഷ്‌ടപ്പെടുകയോ പുതിയ ഉപകരണത്തിലേക്ക് മാറുകയോ ചെയ്‌താലും അവരുടെ എല്ലാ കോൺടാക്‌റ്റുകളും ആക്‌സസ് ചെയ്യാൻ കഴിയും, കാരണം അവ ഐ ക്ലൗഡിലും ഗൂഗിൾ ക്ലൗഡിലും സംഭരിക്കപ്പെടും.
“നിങ്ങൾ നിങ്ങളുടെ ഫോൺ മറ്റുള്ളവരുമായി പങ്കിടുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ ഒന്നിൽ കൂടുതൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിപരവും ബിസിനസ്സ് കോൺടാക്‌റ്റുകളും വേർതിരിക്കണമെങ്കിൽ ഈ ഫീച്ചർ അനുയോജ്യമാണ്,” ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് വാട്ട്‌സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ എഴുതി.
കമ്പനി തങ്ങളുടെ ചാറ്റുകൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന എൻഡ്-ടു-എൻഡ്-എൻക്രിപ്ഷൻ ടെക്നിക് ഉപയോഗിക്കുന്നതിന് പകരം ഈ ഫീച്ചർ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഐഡൻ്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ് അല്ലെങ്കിൽ ഐപിഎൽഎസ് എന്ന പുതിയ എൻക്രിപ്ഷൻ ടെക്നിക് ഉപയോഗിക്കുമെന്ന് ഒരു പ്രത്യേക എഞ്ചിനീയറിംഗ് ബ്ലോഗിൽ മെറ്റാ പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ വാട്സ്ആപ്പ് പുറത്തിറക്കിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പ് ചാറ്റുകളിൽ വരുന്ന മെസേജ് ബബിളിനുള്ളിൽ നമ്പരുകൾക്ക് പകരം പേരുകൾ കാണിക്കാൻ ആരംഭിച്ചു. ഗ്രൂപ്പ് ചാറ്റ് വിൻഡോയിൽ വരുന്ന നമുക്ക് അറിയാത്ത കോൺടാക്റ്റുകളുടെ പേരുകൾ കാണുന്നതിനായിട്ടാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. വൈബെറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പ് അതിന്റെ ചാറ്റ് ലിസ്റ്റിലേക്കും പുതിയ ഫീച്ചർ കൊണ്ടുവരാൻ പോകുകയാണ്.
ഇതിനകം തന്നെ ചാറ്റിൽ നമ്പരുകൾക്ക് പകരം യൂസർ നെയിം കാണിക്കുന്ന ഫീച്ചർ ഉണ്ടെങ്കിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ നമ്പരുകൾ കാണാൻ സാധിക്കും. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഗ്രൂപ്പ് മെമ്പർമാരുടെ ലിസ്റ്റ് എടുത്താലും അതിൽ അവരുടെ യൂസർ നെയിം മാത്രമായിരിക്കും കാണിക്കുന്നത്, നമ്പരുകൾ കാണിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്