ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എഞ്ചിൻ നിർമിക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ.
സെർച്ച് എൻജിനുകളായ ആൽഫബെറ്റിൻ്റെ ഗൂഗിൾ, മൈക്രോസോഫ്റ്റിൻ്റെ ബിങ് എന്നിവയെ അമിതമായി ആശ്രയിക്കുന്നത് ഇല്ലാതാക്കാനാണ് ഈ നീക്കം.
പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐ പുതിയ എഐ സെർച്ച് എഞ്ചിൻ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സെർച്ച് എഞ്ചിനുകളിൽ എഐ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രംഗത്ത് അവർ മുന്നേറുകയാണ്.
നിലവില്‍ വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമായ മെറ്റ എഐ ചാറ്റ്ബോട്ടില്‍ വാർത്ത അധിഷ്ടിതമായ വിവരങ്ങള്‍ നല്‍കുന്നതിനും സ്പോർട്സ്, സ്റ്റോക്ക് സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാം മെറ്റ ആശ്രയിക്കുന്നത് ഗൂഗിള്‍, ബിങ് സെർച്ച് എഞ്ചിനുകളെയാണ്. എഐ രംഗത്ത് മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയുടെ പ്രധാന എതിരാളികള്‍ കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്