ഇനി സംഗീത വിസ്മയം:  ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ ആപ്പ് ഇപ്പോൾ ഐപാഡിലും 

NOVEMBER 20, 2023, 8:14 PM

ശാസ്ത്രീയ സംഗീതം അടക്കമുള്ളവ ഉൾക്കൊള്ളിച്ചുകൊണ്ട് ആപ്പിൾ ഈ വർഷം ആരംഭത്തിൽ ലോഞ്ച് ചെയ്ത ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ ആപ്പ് ഇപ്പോൾ ഐപാഡിലും ലഭ്യമായി തുടങ്ങി. ആപ്പ് പുറത്തിറങ്ങി എട്ട് മാസം പിന്നിടുമ്പോഴാണ് ഐപാഡിലേക്ക് ആപ്പിൾ പുതിയ മ്യൂസിക്കൽ ആപ്പ് എത്തിക്കുന്നത്. ഐഓഎസ് , ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ഈ അപ്പ് ക്യൂറേറ്റ് ചെയ്ത പ്ലേലിസ്റ്റുകളുടെ വിപുലമായ ശ്രേണിയും എക്‌സ്‌ക്ലൂസീവ് ആൽബങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.കുറഞ്ഞ കാലയളവിൽ മികച്ച പ്രതികരണമാണ് ഈ ആപ്പിന് ജനങ്ങളിൽ നിന്നും ലഭിച്ചത്. 5 ദശലക്ഷത്തിലധികം ട്രാക്കുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ലാസിക്കൽ സംഗീത കാറ്റലോഗാണിതെന്നാ ആപ്പിൾ ആപ്പിനെ പറ്റി അവകാശപ്പെടുന്നത്. 

നിങ്ങളുടെ ഐപാഡിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ആണ് ഇനി പറയുന്നത്:

> ആദ്യമായി നിങ്ങളുടെ ഐപാഡിൽ ആപ്പിൾ ആപ്പ് സ്റ്റോർ തുറക്കുക

vachakam
vachakam
vachakam

> ശേഷം സെർച്ച് ബാറിൽ ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ എന്ന് ടൈപ് ചെയ്യുക 

> തുടർന്ന് റിസൾട്ടിൽ   നിന്ന് ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ  എന്നതിൽ ടാപ്പ് ചെയ്യുക

> ഡൗൺലോഡ് പ്രോസസ്സ് ആരംഭിക്കാൻ ഗെറ്റ്  ബട്ടൺ ടാപ്പ് ചെയ്യുക

vachakam
vachakam
vachakam

> ഇപ്പോൾ, ആവശ്യപ്പെടുകയാണെങ്കിൽ പാസ്‌വേഡ് നൽകുക അല്ലെങ്കിൽ ഫേസ് ഐഡി വഴി ഡൗൺലോഡ് ആധികാരികമാക്കുക.

> ശേഷം ഡൗൺലോഡ് പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക

> ഡൗൺലോഡ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഹോം സ്‌ക്രീനിലേക്ക് പോയി ആപ്പ് ഓപ്പൺ ചെയ്യുക 

vachakam
vachakam
vachakam

> ആപ്പ് ഉപയോഗിക്കാൻ ആപ്പിൾ ഐഡിയും  പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം .

ശ്രദ്ധിക്കുക: ഈ ആപ്പ് ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക് അല്ലെങ്കിൽ ആപ്പിൾ വൺ അക്കൌണ്ട് ആവശ്യമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ആപ്പിന് പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലെന്നതും ശ്രദ്ധിക്കുക. 


ENGLISH SUMMARY: How to download Apple Music Classical app on iPad


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam