ന്യൂ ഡൽഹി: വാട്ട്‌ആപ്പ് ഉപയോക്താക്കൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന വാട്ട്‌സ്ആപ്പ് കോളിലൂടെ സ്വകാര്യ ഡേറ്റ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ മൊബൈൽ നമ്പർ റദ്ദാക്കുമെന്ന് പറഞ്ഞുകൊണ്ട് ഫോൺ കോൾ വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.ഈ കോൾ അറ്റൻഡ് ചെയ്യുന്നതോടെ സ്വകാര്യ ഡേറ്റ ഇവർക്ക് ഹാക്ക് ചെയ്യാൻ കഴിയും. അതിനാൽ ഇത്തരം കോളുകൾക്ക് മറുപടി നൽകരുതെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.
ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷൻസ് (ഡോട്ട്), മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻസ് എന്നീ ഓഫിസുകളാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
(+92-XXXXXXXXXx) പോലെയുള്ള നമ്പറുകളിൽ ആയിരിക്കാം ഫോൺ കോൾ വരിക.ഇത്തരം കോളുകൾ വന്നാൽ റിപ്പോർട്ടു ചെയ്യാനുള്ള വെബ്സൈറ്റും ഡോട്ട് നൽകിയിട്ടുണ്ട്: www.sancharsaathi.gov.in. എന്നതാണ് വെബ്സൈറ്റ്.1930 എന്ന ഹെൽപ്ലൈൻ നമ്പറും ഉപയോഗിക്കാം.
ENGLISH SUMMARY: fake WhatsApp calls
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്