ഇന്ത്യൻ ടി20 ക്യാപ്ടൻ സൂര്യകുമാർ യാദവിന് 2025 ഒരു മോശം വർഷമായിരുന്നു. കളിച്ച 19 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 218 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 13.62 എന്ന കുറഞ്ഞ ശരാശരിയിലായിരുന്നു സൂര്യകുമാറിന്റെ ബാറ്റിംഗ്. ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനാകാതെ പോയ ഈ വർഷം, അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും അദ്ദേഹം നിരാശപ്പെടുത്തി.
ഇന്ത്യ 3-1 ന് പരമ്പര ജയിച്ചെങ്കിലും നാല് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 34 റൺസ് മാത്രമാണ് നായകന് എടുക്കാനായത്. എന്നാൽ ഡിസംബർ 20ന് മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അതീവ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
'ഈ മോശം സമയം അല്പം നീണ്ടുപോയി എന്നത് സത്യമാണ്,' സൂര്യകുമാർ പറഞ്ഞു. 'ഏതൊരു താരത്തിന്റെ കരിയറിലും ഇത്തരം ഘട്ടങ്ങൾ ഉണ്ടാകാറുണ്ട്. ഞാൻ ഇത് മറികടക്കുമെന്ന് ഉറപ്പാണ്. എവിടെയാണ് തെറ്റുപറ്റിയതെന്ന് എനിക്കറിയാം. അത് തിരുത്താൻ എനിക്ക് സമയമുണ്ട്. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പയിലും തുടർന്ന് നടക്കുന്ന ടി20 ലോകകപ്പിലും പഴയ സൂര്യകുമാറിനെ നിങ്ങൾക്ക് കാണാൻ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
