വനിതാ റൈസിംഗ് ഏഷ്യാകപ്പ് : ഇന്ത്യ എ ഫൈനലിൽ

FEBRUARY 21, 2026, 2:36 AM

ബാങ്കോക്ക് : സെമിഫൈനലിൽ ശ്രീലങ്ക എ ടീമിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ എ ടീം വനിതാ റൈസിംഗ് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ ടീമിനെ 19.4 ഓവറിൽ 118ന് ആൾഔട്ടാക്കിയ ശേഷം 13.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഇന്ത്യൻ ടീം.

3.4 ഓവറിൽ 19 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ രാധാ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രേമ റാവത്തും തനുജ കൻവറും ഓരോ വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നുമണിയും സൈമ താക്കോറും ചേർന്നാണ് ലങ്കയെ 118ൽ ഒതുക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ദിനേഷ് വൃന്ദ (42), അനുഷ്‌ക ശർമ്മ(27),രാധാ യാദവ് (31*) എന്നിവർ തിളങ്ങി. മിന്നുമണി രണ്ട് റൺസെടുത്ത് റൺഔട്ടായി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്‌ളാദേശാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ പാകിസ്ഥാനെ 54 റൺസിന് തോൽപ്പിച്ചാണ് ബംഗ്‌ളാദേശ് ഫൈനലിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam