മത്സര ശേഷം അന്ന് രോഹിത്ശർമ്മ, ഇന്നലെ സൂര്യകുമാർ യാദവ് ചെയ്തത്

MARCH 9, 2026, 4:43 AM

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം സ്വന്തമാക്കിയപ്പോൾ മത്സരശേഷം പിച്ചിനെ വന്ദിച്ച് മണ്ണെടുത്ത് നെറ്റിയിൽ പൂശി ക്യാപ്ടൻ സൂര്യകുമാർ യാദവ്.

വിജയാഘോഷങ്ങൾക്കിടയിൽ സൂര്യകുമാർ യാദവ് പിച്ചിന്റെ നടുവിലേക്ക് നടന്നുചെന്ന്, കുനിഞ്ഞ് മണ്ണിൽ തൊട്ട് വന്ദിക്കുകയും അത് നെറ്റിയിൽ പൂശുകയുമായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പിച്ചിനോടുള്ള ആദരസൂചകമായിട്ടായിരുന്നു സൂര്യകുമാർ പിച്ചിനെ വന്ദിച്ചത്.

2024ലെ ടി20 ലോകകപ്പ് ജയിച്ചശേഷം ഇന്ത്യൻ ക്യാപ്ടനായിരുന്ന രോഹിത് ശർമ ബാർബഡോസിലെ പിച്ചിനരികെയെത്തി മുട്ടുകുത്തിയിരുന്ന് മണ്ണെടുത്ത് കടിച്ചിരുന്നു. ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് വിജയങ്ങൾക്ക് ശേഷം കോർട്ടിലെ പുല്ല് എടുത്ത് കടിക്കുന്നതിനെ അനുകരിച്ചായിരുന്നു രോഹിത് അങ്ങനെ ചെയ്തത്. പിന്നീട് ഗ്രൗണ്ടിൽ ഇന്ത്യ പതാക നാട്ടിയ രോഹിത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരാധക മനസിൽ ഇപ്പോഴും മായാത്ത ഓർമയാണ്. ഇതിന് സമാനമായാണ് സൂര്യകുമാർ യാദവ് ഇന്നലെ പിച്ചിനെ വന്ദിച്ച് മണ്ണെടുത്ത് നെറ്റിയിൽ പൂശിയത്.

vachakam
vachakam
vachakam

കഴിഞ്ഞ ലോകകപ്പിൽ കിരീടം വാങ്ങാനെത്തിയ രോഹിത് 2022ലെ ഫുട്‌ബോൾ ലോകകപ്പ് നേടിയശേഷം ലിയോൺ മെസി നടന്ന പൂച്ച നടത്തത്തെ അനുകരിച്ചായിരുന്നു കപ്പ് ഏറ്റുവാങ്ങിയതെങ്കിൽ ഇന്നലെ അത്തരം നാടകീയതയൊന്നുമുണ്ടായില്ല. ഐ.സി.സി ചെയർമാൻ ജയ് ഷായിൽ നിന്ന് നിറഞ്ഞ ചിരിയോടെ ക്യാപ്ടൻ സൂര്യകുമാർ യാദവ് ഇന്ത്യയുടെ മൂന്നാം കിരീടം ഏറ്റുവാങ്ങി. പിന്നീട് ടീമിനൊപ്പം വിജയാഘോഷം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam