പുരുഷ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിനെ നേരിടാനെത്തുന്നത് ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്ററായ ജാവോഖിർ സിന്ദാറോവാണ്. സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്‌സിൽ അതികായരായ ഹിക്കാരു നക്കാമുറ, ഫാബിയാനോ കരുവാന, അനിഷ് ഗിരി, പ്രഗ്‌നാനന്ദ തുടങ്ങിയവരെ മറികടന്നാണ് 20കാരനായ സിന്ദാറോവ് കിരീടം നേടിയത്.
13 റൗണ്ടുകളിൽ ആറ് വിജയങ്ങളും ഏഴ് സമനിലകളുമായി അപരാജിതനായി കുതിച്ച താരം 9.5 പോയിന്റ് സ്വന്തമാക്കി. പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി അണിഞ്ഞ് ലോകത്തെ അമ്പരപ്പിച്ച സിന്ദാരോവ്, നിലവിൽ ലോക റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണ്.
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ 138 വർഷത്തെ ചരിത്രത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് രണ്ട് ഏഷ്യൻ താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്. നവംബറിൽ നടക്കുന്ന പോരാട്ടത്തിൽ ഗുകേഷും സിന്ദാരോവും കളത്തിലിറങ്ങുമ്പോൾ ഇരുവരും 21 വയസ്സിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
