ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രം തുക അനുവദിക്കുകയായിരുന്നു. ഭാരത് മാരിടൈം ഇന്‍ഷുറന്‍സ് പൂളിലേക്ക് 12,980 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തേക്കാണ് പദ്ധതിയുടെ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ ഇത് 15 വര്‍ഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. കപ്പലുകളുടെ ചട്ടക്കൂട്, യന്ത്ര സാമഗ്രികള്‍, ചരക്ക്, പ്രൊട്ടക്ഷന്‍ ആന്റ് ഇന്‍ഡംനിറ്റി, യുദ്ധ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന റിസ്‌ക്കുകള്‍ എന്നിവ ഈ ഇന്‍ഷുറന്‍സ് പൂള്‍ കവര്‍ ചെയ്യും. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍, ഇന്ത്യയില്‍ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ധിച്ച് വരുന്ന ഇന്‍ഷുറന്‍സ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

’രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നു’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
കൃഷിയിടത്തില്‍ പൂട്ടിയിട്ട് അടിമവേല; കര്‍ണാടക പൊലീസിന്റെ ഇടപെടല്‍, മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ
ഹോർമുസ് കടലിടുക്കിൽ അനിശ്ചിതത്വം; ഇന്ത്യൻ, ഗ്രീക്ക് എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ടു
നാസിക് ടിസിഎസ് കേസ്; മുഖ്യ പ്രതി നിദാ ഖാനെ തേടി പൊലീസ് അന്വേഷണം