മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ

APRIL 18, 2026, 10:39 AM

ദില്ലി:  കെ സി വേണു​ഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ. 

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെയോടാണ് ആവശ്യപ്പെട്ടത്.  പാർലമെന്റിൽ വെച്ചായിരുന്നു ഖർ​ഗെയുമായുള്ള കൂടിക്കാഴ്ച നടന്നത്.

vachakam
vachakam
vachakam

രമേശ്‌ ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയും. താൻ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചിട്ടില്ല.

പ്രചരണം മാധ്യമങ്ങളാണ് നടത്തിയതെന്നും ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ അഭിപ്രായം തുറന്ന് പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിച്ച കെ സുധാകരൻ കൂടിക്കാഴ്ചയിൽ വളരെ തൃപ്തൻ ആണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam