ഗവി പ്രിയദര്‍ശിനി ബസ് തുടര്‍ച്ചയായി ബ്രേക്ക്ഡൗണ്‍ ആകുന്ന സംഭവം; കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചു

JULY 15, 2026, 12:47 AM

തിരുവനന്തപുരം: ഗവി പ്രിയദര്‍ശിനി ബസ് തുടര്‍ച്ചയായി ബ്രേക്ക്ഡൗണ്‍ ആകുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചു.

കെഎസ്ആര്‍ടിസി സിഎംഡി നിയോഗിച്ച സംഘം പത്തനംതിട്ടയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് ബസുകള്‍ പരിശോധിച്ചത്.അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സിഎംഡിക്ക് കൈമാറും.

ഗവി ബസ്സില്‍ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബസ്സുകള്‍ തുടര്‍ച്ചയായി ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്.

vachakam
vachakam
vachakam

അതേസമയം, പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും കെഎസ്ആര്‍ടിസിക്ക് നഷ്ടമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിക്ക് ഇതുവരെ 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam