കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി:  കെ ബിജു ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് കോടതി

JULY 15, 2026, 1:52 AM

കൊച്ചി: കഴുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ കെ ബിജു ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. 

കോടതിയലക്ഷ്യ നടപടികള്‍ തുടരേണ്ട ഗൗരവമുള്ള കേസാണിതെന്ന് വ്യക്തമാക്കിയ കോടതി ഒരിളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും പറഞ്ഞു.

പതിനേഴ് വര്‍ഷം സര്‍വീസുള്ള സീനിയര്‍ ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയത്. മാപ്പ് അപേക്ഷ നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. 

vachakam
vachakam
vachakam

അഡ്വക്കറ്റ് ജനറല്‍ ഉപദേശിച്ചതുകൊണ്ടുമാത്രമാണ് ഉത്തരവ് തിരുത്തിയത്. മാപ്പപേക്ഷ അംഗീകരിക്കണോ തള്ളണോ എന്നതില്‍ തീരുമാനം പിന്നീടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. 

കോടതിയലക്ഷ്യ നടപടി തുടരണോ എന്നതില്‍ ഉത്തരവിറക്കും. മാപ്പപേക്ഷ വാര്‍ത്താ സമ്മേളനത്തില്‍ പറയണം. ഉദ്യോഗസ്ഥ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. ഉത്തരവിന്റെ പകര്‍പ്പ് സിബിഐക്ക് നല്‍കാതെ പ്രതിക്ക് നല്‍കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam