ആലപ്പുഴ: വലിയ ചുടുകാട്ടിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മൃതി മണ്ഡപം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കത്തിന് ഒടുവിൽ പരിഹാരമായി. വി.എസിന്റെയും മുൻ മന്ത്രി ടി.വി. തോമസിന്റെയും സ്മാരകങ്ങൾ പരസ്പരം മറയാത്ത രീതിയിൽ നിർമിക്കാൻ സിപിഐയും സിപിഎമ്മും തമ്മിൽ ധാരണയായി.
ജൂലൈ 21ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വലിയ ചുടുകാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനായി പ്രത്യേക സ്മൃതി മണ്ഡപം ഒരുക്കുന്നത് ചരിത്രത്തിലാദ്യമായാണ്. പുന്നപ്ര-വയലാർ സമര സേനാനിയും കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവുമായ വി.എസ്. അച്യുതാനന്ദന് നൽകുന്ന ആദരവിന്റെ ഭാഗമായാണ് സ്മാരകം ഉയരുന്നത്.
ഇതിനിടെ ടി.വി. തോമസിനും അതേ സ്ഥലത്ത് സ്മൃതി മണ്ഡപം നിർമിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. എന്നാൽ അതിന്റെ സ്ഥാനം വി.എസിന്റെ സ്മാരകത്തെ മറയ്ക്കുന്ന തരത്തിലാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് ഇരു പാർട്ടികളിലെയും നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്.
തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷമാണ് ടി.വി. തോമസിന്റെ സ്മാരകം മറ്റൊരു ഭാഗത്തേക്ക് മാറ്റി നിർമ്മിക്കാൻ ധാരണയായത്. ഇതോടെ വിവാദത്തിന് വിരാമമായി.
വിഎസിന്റെ മകൻ അരുൺകുമാർ, പ്രശ്നം ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വത്തിന്റെ ഇടപെടലിലൂടെ പരിഹരിച്ചതാണെന്ന് പറഞ്ഞു. ചില പ്രാദേശിക തലത്തിലുള്ള അഭിപ്രായഭിന്നതകളാണ് വിവാദത്തിന് വഴിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
