മർകസ് തൈ്വബ ഗാർഡൻ 14-ാം വാർഷികം: 'വെരിറ്റാസ് ലെക്‌സ് തൈ്വബ' ലീഗൽ സെൽ സമർപ്പിച്ചു

JULY 15, 2026, 6:18 AM

മാജിഖണ്ഡ(പശ്ചിമ ബംഗാൾ): മർകസ് ദേശീയ മിഷനായ ബംഗാൾ തൈ്വബ ഗാർഡന്റെ 14-ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15-ാം വാർഷിക  പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.

പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള തൈ്വബ ഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ തൈ്വബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. തൈ്വബ ഗാർഡൻ സമൂഹത്തിന് നൽകുന്ന പതിനാലാം വാർഷിക ഉപഹാരമായി,

സ്ഥാപനത്തിന്റെ ഔദ്യോഗിക പൂർവവിദ്യാർഥി സംഘടനയായ 'ബീഹാൻ ഫൗണ്ടേഷന്റെ' കീഴിൽ രൂപീകരിച്ച 'വെരിറ്റാസ് ലെക്‌സ് തൈ്വബ' ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും ചടങ്ങിൽ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു.

vachakam
vachakam
vachakam

പൊതുജനങ്ങൾക്കിടയിൽ നിയമസാക്ഷരത വളർത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമിടയിൽ മികച്ച ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഈ ലീഗൽ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിനു പുറമെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾക്കും ഈ സെൽ ശക്തമായ നേതൃത്വം നൽകും.

ചടങ്ങിൽ തൈ്വബ ഗാർഡൻ ജോയിന്റ് ഡയറക്ടർ ശരീഫ് നൂറാനി, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇബ്‌റാഹീം സഖാഫി, തൈ്വബ ദൗറ അൽ ഹദീസ് പ്രിൻസിപ്പൽ നൗഫൽ നൂറാനി, തൈ്വബ മോറൽ അക്കാദമി ചീഫ് ഇൻചാർജ് മുഷ്താഖ് അസ്ഹരി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാർഷികത്തോടനുബന്ധിച്ച് ക്യാമ്പസിൽ നടന്ന വിവിധ പഠന സെഷനുകളിൽ പ്രമുഖ വ്യക്തികൾ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam