'ഇറാന്റേത് യു.എസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്

APRIL 18, 2026, 12:19 PM

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി യു.എസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള തന്ത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരം സമ്മര്‍ദ തന്ത്രങ്ങളില്‍ ഭയപ്പെടില്ലെന്നും അതില്‍ തങ്ങള്‍ വഴങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി.

ലബനനില്‍ പത്ത് ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ വെള്ളിയാഴ്ച തുറന്ന് കൊടുത്ത ഹോര്‍മുസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു. ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ യു.എസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് ഇറാന്റെ നിലപാട്.

ഇറാനുമായുള്ള ആണവ പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 100 ശതമാനം പൂര്‍ണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകള്‍ക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam