കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ നിർണ്ണായക ഉപദേശം. സ്പിന്നർമാർക്കെതിരെയുള്ള തന്റെ ശൈലി മാറ്റാൻ വിരാട് കോലിയെ മാതൃകയാക്കണമെന്നാണ് കൈഫ് ആവശ്യപ്പെട്ടത്. ടി20 ക്രിക്കറ്റിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിംഗിൽ മാറ്റം വരുത്തിയില്ലെങ്കിൽ രഹാനെയുടെ പ്രകടനം ടീമിന് ബാധ്യതയാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിരാട് കോലിയും ഒരുകാലത്ത് സ്പിന്നർമാർക്കെതിരെ പതറിയിരുന്നുവെന്നും എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അത് മറികടന്നുവെന്നും കൈഫ് ചൂണ്ടിക്കാട്ടി. സ്പിന്നർമാർക്കെതിരെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞപ്പോൾ പുതിയ ഷോട്ടുകൾ കണ്ടെത്തിയും കൂടുതൽ അക്രമണകാരിയായും കോലി വിമർശകരുടെ വായടപ്പിച്ചു.
രഹാനെയ്ക്ക് സ്പിന്നിനെതിരെ 'സ്ലോഗ് സ്വീപ്പ്' മാത്രമാണ് പ്രധാന ആയുധം. ഗ്രൗണ്ടിന് നേരെ പന്ത് അടിച്ചുപറത്താനുള്ള കരുത്ത് അദ്ദേഹം ആർജ്ജിക്കണം.കഴിഞ്ഞ സീസണിൽ 30-40 റൺസുകൾ നേടുന്നുണ്ടെങ്കിലും അത് വലിയ സ്കോറുകളാക്കി മാറ്റാനോ മാച്ച് വിന്നറാകാനോ രഹാനെയ്ക്ക് കഴിയുന്നില്ല. സ്പിന്നർമാർ എത്തുമ്പോഴേക്കും അദ്ദേഹം പുറത്താകുന്നത് വലിയ പോരായ്മയാണെന്ന് കൈഫ് പറഞ്ഞു.
കെകെആറിന്റെ ഭാവി നായകനായി റിങ്കു സിംഗിനെ വളർത്തിയെടുക്കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശുകാരനായ റിങ്കുവിന്റെ വിജയങ്ങളിൽ നിർണ്ണായകമാകുന്ന ബാറ്റിംഗ് ശൈലി ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു."റിങ്കു സിംഗിനെ ഭാവി ക്യാപ്റ്റനായി കെകെആർ ഒരുക്കേണ്ട സമയമായി. ഏത് സാഹചര്യത്തിലും സമ്മർദ്ദമില്ലാതെ കളിക്കാൻ അവന് കഴിയും. അവൻ ടീമിനായി നേടുന്ന റൺസുകൾ മിക്കപ്പോഴും ടീമിനെ വിജയത്തിലെത്തിക്കാറുണ്ട്," കൈഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
