അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

JUNE 30, 2024, 1:05 AM

ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്ലി ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതിന് ശേഷമാണ് കോഹ്ലി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയുടെ ഇന്നിംഗ്‌സാണ് 3 ന് 34 എന്ന നിലയില്‍ നിന്ന് ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലേക്ക് നയിച്ചത്. കോഹ്ലിയെ സംബന്ധിച്ച് ഏറെ കഠിനമായ ഇന്നിംഗ്സായിരുന്നു ഫൈനലിലേത്. 48 പന്തിലാണ് കോഹ്ലി അര്‍ദ്ധ ശതകം തികച്ചത്. എന്നാല്‍ പിന്നീടുള്ള 10 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്ത് കളിയുടെ ഗതി തിരിക്കാന്‍ അദ്ദേഹത്തിനായി. ഇതോടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 176/7 എന്ന നിലയിലെത്തി. 

അടുത്ത തലമുറ ചുമതലകള്‍ ഏറ്റെടുക്കേണ്ട സമയമാണിതെന്ന് മത്സരശേഷം കോഹ്ലി പറഞ്ഞു. 2024ലെ ടി20 ലോകകപ്പിന് ശേഷം താന്‍ വിരമിക്കുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നെന്ന് കോഹ്ലി പറഞ്ഞു. മല്‍സരത്തിന്റെ ഫലം എന്തുതന്നെ ആയിരുന്നാലും താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഐസിസി കിരീടം നേടാന്‍ രോഹിത് ശര്‍മ അര്‍ഹനാണെന്നും ഇതിഹാസ താരം പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് കോഹ്ലി വിരമിക്കുന്നത്. 4188 റണ്‍സുമായി രോഹിത് ശര്‍മ്മയുടെ പിന്നിലാണ് കോഹ്ലി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam