പ്രതിഷേധം അണയാതെ! ഖേൽരത്നയും അർജുന പുരസ്‌കാരവും കർത്തവ്യപഥിൽ വെച്ച് മടങ്ങി വിനേഷ് ഫോഗട്ട്

DECEMBER 30, 2023, 6:55 PM

ന്യൂ ഡൽഹി: പീഡന ആരോപണം നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം തുടർന്ന് ഗുസ്തി താരങ്ങൾ.മുൻപ് അറിയിച്ചത് പോലെ ഖേൽരത്നയും അർജുന പുരസ്‌കാരവും വിനേഷ് ഫോഗട്ട് തിരിച്ചുനൽകി.

അർജുന അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. ഖേൽ രത്‌ന പുരസ്കാരവും റോഡിൽ വച്ചു.തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ താരങ്ങൾ പ്രതിഷേധിച്ചു.

ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് ബ്രിജ് ഭൂഷന്റെ വിശ്വസ്തതനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലികിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു.

ഗുസ്‌തി താരങ്ങൾ മെഡൽ നേടുമ്പോൾ അവരെ രാജ്യത്തിൻ്റെ അഭിമാനമായി കണക്കാക്കുന്നുവെന്നും എന്നാൽ തങ്ങൾ നേരിട്ട പ്രതിസന്ധികളിൽ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും തങ്ങൾക്ക് സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്നും നീതി നിഷേധിക്കപെട്ടുവെന്നും വിനേഷ് വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒളിമ്പിക്സ് മെഡൽ ജേതാവ് ബജരംഗ് പുനിയയും ഡെഫ്ലിംപിക്സ‌് ചാമ്പ്യൻ വീരേന്ദർ സിങ് യാദവും പത്മശ്രീ പുരസ്ക‌ാരം തിരികെ നൽകിയിരുന്നു.

vachakam
vachakam
vachakam

ENGLISH SUMMARY: Vinesh Phogat Left Awards at Delh


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam