സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവൻഷി

JULY 24, 2026, 6:36 AM

ടി20 ക്രിക്കറ്റിന്റെ ചരിത്ര പുസ്തകങ്ങളിലേക്ക് തന്റെ പേര് വീണ്ടും എഴുതിച്ചേർത്ത് ഇന്ത്യയുടെ പതിനഞ്ചുകാരൻ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷി. സിംബാബ്‌വെക്കെതിരായ ഒന്നാം ടി20യിൽ വെറും 18 പന്തിൽ നിന്നാണ് വൈഭവ് തന്റെ കന്നി അന്താരാഷ്ട്ര അർധസെഞ്ചുറി തികച്ചത്.

അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത വൈഭവ് 19 പന്തിൽ 4 ഫോറുകളും 4 സിക്‌സുകളും പറത്തിയാണ് 50 റൺസ് അടിച്ചെടുത്തത്.

15 വയസ്സും 118 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയതോടെ, പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡ് ഇനി വൈഭവിന് സ്വന്തം. ഫുൾ മെമ്പർ രാജ്യങ്ങളിൽ 16 വയസ്സും 213 ദിവസവും പ്രായമുള്ളപ്പോൾ സച്ചിൻ തെൻഡുൽക്കർ സ്ഥാപിച്ച ചരിത്ര നേട്ടത്തെയാണ് വൈഭവ് മറികടന്നത്.

vachakam
vachakam
vachakam

റിചാർഡ് ങ്ഗരാവയുടെ ഓവറിൽ അടിച്ചെടുത്ത സിക്‌സറുകൾ വൈഭവിന്റെ ആത്മവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ വലിയ പ്രതീക്ഷകളോടെ വന്ന് കുറഞ്ഞ സ്‌കോറുകൾക്ക് പുറത്തായ താരം, തന്റെ സാങ്കേതിക പിഴവുകളിൽ തിരുത്തലുകൾ വരുത്തി പെട്ടെന്ന് തന്നെ വലിയ വേദിയിൽ താളം കണ്ടെത്തിയത് വൈഭവിന്റെ മാനസിക കരുത്ത് വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam