ഐ.പി.എല്ലിൽ വേഗത്തിൽ 500 റൺസ് തികച്ച് വൈഭവ് സൂര്യവംശി

APRIL 24, 2026, 3:55 AM

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിക്ക്.

കഴിഞ്ഞ ദിവസം ലക്‌നൗവിന് എതിരായ മത്സരത്തിൽ വൈഭവ് എട്ടുറൺസേ നേടിയുള്ളൂവെങ്കിലും ഐ.പി.എൽ കരിയറിൽ 500 റൺസ് എന്ന നാഴികക്കല്ല് മറികടന്നു. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും 15കാരനായ വൈഭവാണ്. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 254 റൺസ് വൈഭവ് നേടിക്കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ ഓരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം 252 റൺസാണ് കൗമാരതാരം നേടിയിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam