അണ്ടർ 19 ഏകദിന ലോകകപ്പ്: ഇന്ത്യ ഫൈനലിൽ

FEBRUARY 4, 2026, 1:50 PM

ഹരാരെ: മലയാളി ഓപ്പണർ ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ സെമിയിൽ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് കീഴടക്കി ഇന്ത്യ അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കടന്നു.

സിംബാബ്‌വെയിലെ ഹരാരെ വേദിയായ സെമിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 41.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിയരുന്നു.

സെഞ്ച്വറിയുമായി ചേസിംഗിലെ ഇന്ത്യയുടെ മുന്നണിപ്പോരാളിയായ ആരോൺ ജോർജാണ് (104 പന്തിൽ 115) കളിയിലെ താരം. 15ഫോറും 2സിക്‌സും ഉൾപ്പെട്ടതാണ് ആരോണിന്റെ ഇന്നിംഗ്‌സ്. മറ്റൊരു ഓപ്പണർ വൈഭവ് സൂര്യവംശി (33 പന്തിൽ 68), ക്യാപ്ടൻ ആയുഷ് മാത്രെ ( 59 പന്തിൽ 62), വിഹാൻ മൽഹോത്ര (പുറത്താകാതെ 38) എന്നിവരും തിളങ്ങി.

vachakam
vachakam
vachakam

നൂറിസ്റ്റാനി ഒമർസായി അഫ്ഗാനായി 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനെ ഫൈസൽ ഖാന്റെയും (93 പന്തിൽ 110), ഉസൈരുള്ള നിയാസായിയുടേയും (പുറത്താകാതെ 86 പന്തിൽ 101) സെഞ്ച്വറികളാണ് മികച്ച സ്‌കോറിൽ എത്തിച്ചത്.

ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രൻ 2 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

നാളെ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam