ട്വന്റി-20 ലോകകപ്പ് ജയം: ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

MARCH 10, 2026, 2:11 AM

ഡൽഹി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തുക പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ടീം ഇന്ത്യയ്ക്ക് സമ്മാനമായി നൽകുക.

2024ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ബാർബഡോസിൽ നടന്ന ട്വന്റി-20 ലോകകപ്പ് നേടിയപ്പോൾ ബോർഡ് 125 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ആ റെക്കോർഡാണ് ഇത്തവണ ബിസിസിഐ മറികടന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

vachakam
vachakam
vachakam

ഈ വിജയത്തിനായി ഇന്ത്യൻ താരങ്ങളെയും പരിശീലക സംഘത്തെയും തിരഞ്ഞെടുപ്പ് സമിതിയെയും ബിസിസിഐ അഭിനന്ദിച്ചു. ഭാവിയിലും ടീം മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന ആശംസയും ബോർഡ് അറിയിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ആണ് വലിയ സ്കോർ നേടിയത്. 256 റൺസ് ആയിരുന്നു വിജയലക്ഷ്യം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam